
ആറ്റിങ്ങൽ: കൊല്ലമ്പുഴ മൃഗാശുപത്രിക്ക് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 6 നായിരുന്നു അപകടം. വക്കം പണ്ടാരതോപ്പിൽ ചന്ദ്ര സേനൻ -രാഗിണി ദമ്പതികളുടെ മകൻ ചന്ദ്രലാൽ (47, ബിനു) ആണ് മരിച്ചത്. ആറ്റിങ്ങൽ ഭഗത്ത് നിന്ന് വക്കത്തേയ്ക്ക് പോവുകയായിരുന്ന ചന്ദ്രലാൽ സഞ്ചരിച്ച ബൈക്ക് അതേ ദിശയിൽ പോയ ഓട്ടോറിക്ഷയിൽ തട്ടി നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ച് റോഡിൽ വീണു ഗുരുതരമായി പരിക്കേറ്റ ചന്ദ്രലാലിനെ വലിയകുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചന്ദ്രലേഖ, ചന്ദ്രരാജ് എന്നിവർ സഹോദരങ്ങളാണ്. ആറ്റിങ്ങൽ പൊലീസ് നടപടികൾ സ്വീകരിച്ചു.