തിരുവനന്തപുരം:സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണത്തിന് പണം കണ്ടെത്താനായി രൂപീകരിച്ച കേരള സോഷ്യൽ സെക്യുരിറ്റി പെൻഷൻ ലിമിറ്റഡിന് 6000 കോടിയുടെ ഗ്യാരന്റി കൂടി നൽകി സർക്കാർ ഉത്തരവായി. കഴിഞ്ഞ വർഷം നൽകിയ 6000 കോടിയുടെ ഗ്യാരന്റി നവംബറിൽ പൂർത്തിയായിരുന്നു. ഇപ്പോൾ നൽകിയ ഗ്യാരന്റി ഉപയോഗിച്ച് കെ.എഫ്.സിയിൽ നിന്ന് 500 കോടിയും കെ.എസ്.എഫ്.ഇ.യിൽ നിന്ന് 3070 കോടിയും വായ്പയെടുക്കും. നാലുമാസത്തെ കുടിശിക നൽകുന്നതിനാണിത്. 3600 കോടിയാണിതിന് വേണ്ടത്.