പോത്തൻകോട്: ഭാരത് ജോഡോ ന്യായ് യാത്രയ്ക്കും യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിക്കും നേരെ നടത്തുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് പോത്തൻകോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് ആനാട് ജയൻ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ഷിബി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വെമ്പായം അനിൽകുമാർ,കൊയ്ത്തൂർകോണം സുന്ദരൻ,അഡ്വ.അനസ്,ബാഹുൽകൃഷ്ണ,സലാഹുദ്ദീൻ,ബിജു,അരുൺകുമാർ,ജോഷ് കുമാർ,രാജൻ, അഖിൽചന്ദ്രൻ,സീനത്ത് ഹസൻ,പള്ളിനട നസീർ തുടങ്ങിയവർ സംസാരിച്ചു.