1

കോഴിക്കോട്: 4.410 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. പറമ്പിൽ സ്വദേശി സുഹൈബ് (24)നെയാണ് ചേവായൂർ പൊലീസും ആന്റി നർക്കോട്ടിക് അസിസ്റ്റന്റ് കമ്മിഷണർ ടി.പി ജേക്കബിന്റെ നേതൃത്വത്തിലുള്ള നർകോറ്റിക് സെൽ ഷാഡോ ടീമും ചേർന്ന് പിടികൂടിയത്. 5 ഗ്രാം. 10 ഗ്രാം എന്നിങ്ങനെ എം.ഡി.എം.എ വാങ്ങി ചെറിയ പാക്കറ്റുകളിലാക്കി ആവശ്യകാർക്ക് എത്തിച്ചു കൊടുക്കുന്നതാണ് ഇയാളുടെ രീതി.പ്രതിക്കെതിരെ മുൻപും എം.ഡി.എം.എ കൈവശം വെച്ചതിനുള്ള കേസുണ്ട്. ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഈ രീതി തുടരുകയായിരുന്നു. ലഹരി വിൽപനയിലൂടെ പ്രധാനമായും സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ ആണ് ഇയാള് ലക്ഷ്യമിട്ടിരുന്നത്. ചേവായൂർ എസ്.ഐ നിമിൻ കെ ദിവാകരൻ , ശ്രീരാഗ്, സിൻജിത് , എന്നിവരും ആൻറി നർക്കോട്ടിക് ഷാഡോ എസ്.ഐ മനോജ് എടയേടത്ത് നർക്കോട്ടിക് ഷാഡോ ടീം അംഗങ്ങളായ ദിനീഷ്, മഷ്ഹൂർ അതുൽ പി, ശ്യാംജിത്ത്, അതുൽ ഇ.വി, അജിത്,അഭിജിത് എന്നിവരും അടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.