തിരുവനന്തപുരം: കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ 54-ാം വാർഷികസമ്മേളനം നാളെ രാവിലെ 10ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി എംപ്ലോയീസ് യൂണിയൻ ഹാളിൽ നടക്കും.സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്യും. കേരളകൗമുദി നോൺ ജേർണലിസ്റ്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.ബാലഗോപാൽ അദ്ധ്യക്ഷത വഹിക്കും.ജോൺ ബ്രിട്ടാസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ,സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,അസോസിയേഷൻ വർക്കിംഗ് പ്രസിഡന്റ് എസ്.ആർ.അനിൽകുമാർ,ജനറൽ സെക്രട്ടറി കെ.എസ്.സാബു തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും.എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ മുഖ്യപ്രഭാഷണം നടത്തും.