കാസർകോട്: പിടിച്ചുപറി കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ. ഉളിയത്തടുക്ക പള്ളം റോഡ് ബള്ളങ്കൈ ക്വാർട്ടേഴ്സിലെ കെ. ഉസ്മാൻ എന്ന ചാർളി ഉസ്മാൻ (42) ആണ് അറസ്റ്റിലായത്. വിദ്യാനഗർ എസ്.ഐ എം.വി വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. എതിർത്തോട് പാടിയിലെ നവീൻകുമാറി (24)നെ ഉളിയത്തടുക്കയിൽ വെച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 2019 ൽ യുവാവിനെ തടഞ്ഞുനിർത്തി പണം പിടിച്ചുപറിച്ച കേസിൽ ഉസ്മാന്റെ സഹോദരൻ സത്താർ പ്രതിയാണ്. ഈ കേസ് കാസർകോട് അഡീ. ജില്ലാ കോടതി (രണ്ട്)യിൽ പരിഗണനയിലിരിക്കെയാണ് ഉസ്മാൻ സാക്ഷിയെ ഭീഷണിപ്പെടുത്തിയതെന്നാണ് പരാതി. ഉസ്മാനെ കാസർകോട് പൊലീസ് നേരത്തെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു.