പാലോട്: പച്ച ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തോടനുബന്ധിച്ചുള്ള കാവടി ഘോഷയാത്ര ഇന്ന് രാവിലെ 8ന് പച്ച ഇലങ്കം ദേവീക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. ആലുമ്മൂട്, നന്ദിയോട്, പയറ്റടി, പച്ച ക്ഷേത്രം, ഓട്ടുപാലം,പച്ച ജംഗ്ഷൻ വഴി ക്ഷേത്രത്തിലെത്തി ചേരും.രാവിലെ 7 ന് പ്രഭാത ഭക്ഷണം, 11 ന് കാവടി അഭിഷേകം തുടർന്ന് കളഭാഭിഷേകം, ഉച്ചക്ക് 12ന് ഉത്സവസദ്യ,വൈകിട്ട് 6.30ന് ദീപാരാധന തുടർന്ന് പൂത്തിരി മേളം, 7.30 ന് അത്താഴപൂജ, രാത്രി 8.30 ന് സ്വരസാഗരവിഷ്വൽ ഗാനമേള.