
തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവർണർക്ക് പതിവ് പോലെ ഊഷ്മള വരവേല്പാണ് നൽകിയത്. പിന്നാലെയാണ് ഗവർണറുടെ സ്‌സ്‌പെൻസ്. 61 പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ
അവസാന ഖണ്ഡിക ഒന്നര മിനിട്ടിൽ താഴെ വായിച്ച് മടങ്ങി. സമീപത്തിരുന്ന സ്‌പീക്കർ എ.എൻ.ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഉൾപ്പെടെ ഞെട്ടി. ആരോടും ചിരിക്കാനോ സംസാരിക്കാനോ ഗവർണർ തയ്യാറായില്ല. ഡയസിലെത്തി എല്ലാവരെയും വണങ്ങിയത് ഒഴിച്ചാൽ ആരുടെയും മുഖത്ത് നോക്കിയില്ല.
സമയം 8.54ന്
ഗവർണറുടെ വാഹനവ്യൂഹം നിയമസഭയിലെത്തി. പുറത്തിറങ്ങിയ ഗവർണർക്ക് പൊലീസ് ഗാർഡ് ഓഫ് ഹോണർ നൽകി, ഗവർണർ സല്യൂട്ട് സ്വീകരിച്ചു.
8.56ന്
സ്‌പീക്കർ എ.എൻ.ഷംസീർ,മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കെ.രാധാകൃഷ്ണൻ എന്നിവർ ഗവർണറെ ബൊക്കേ നൽകി സ്വീകരിച്ചു. ബാൻഡ്മേളത്തിന്റെ അകമ്പടിയോടെ അകത്തേക്ക് ആനയിച്ചു.
8.58ന്
ഗവർണർ സ്പീക്കറുടെ ഡയസിലെത്തി,എല്ലാവരെയും തൊഴുതു. തുടർന്ന് ദേശീയഗാനം
9ന് ഗവർണർ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ആദ്യ വരികൾ വായിച്ചതിന് പിന്നാലെ ആവസാന പാരഗ്രാഫ് വായിക്കുന്നതായി ഗവർണർ പറഞ്ഞു.
9.01.26ന്
1മിനിട്ട് 26 സെക്കൻഡിൽ ജയ് ഹിന്ദ് പറഞ്ഞ് നിറുത്തി. ഒരു ഗ്ലാസ് വെള്ളവും കുടിച്ചു. ദേശീയ ഗാനത്തിന് കൈവീശീ നിർദ്ദേശം നൽകി.
9.03ന് ഗവർണർസഭയ്ക്ക് പുറത്തേക്ക്. സ്പീക്കറും മുഖ്യമന്ത്രിയും മന്ത്രി കെ.രാധാകൃഷ്ണനും അദ്ദേഹത്തെ അനുഗമിച്ചു.