കടയ്ക്കാവൂർ: കടയ്ക്കാവൂർ ടൗൺ പ്രദേശം ചെറുകിട വ്യവസായം,കച്ചവടം,റെയിൽ,ബസ്സ് എന്നീ സൗകര്യങ്ങളാൽ ജന നിബിഢമായിരുന്നു. വികസനമില്ലാതെ ഈ പ്രദേശമിപ്പോൾ ശോചനീയാവസ്ഥയിലാണ്. വികസനങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ കടയ്ക്കാവൂർ പൗരസമിതി എന്ന സംഘടനയ്ക്ക് രൂപം നൽകുന്നു. പ്രദേശവാസികൾ മുൻതലമുറ നേടിത്തന്ന നേട്ടങ്ങൾ നിലനിറുത്താനും വികസനങ്ങൾ കൊണ്ടുവരാനും ഒരുമിച്ച് കൈകോർക്കേണ്ടതുണ്ട്. അതിനാൽ ഭാവി വികസനങ്ങൾ ആലോചിച്ച് ചിട്ടപ്പെടുത്താനായി വെെകിട്ട് 5ന് സ്‌‌പെക്ട്രം പ്രിന്റേഴ്സിൽ യോഗം കൂടുമെന്ന് ജോയിന്റ് കൺവീനർ ബോസ് അറിയിച്ചു.