മലയിൻകീഴ് : മലയിൻകീഴ് മാധവകവി സംസ്‌കൃതി കേന്ദ്രത്തിലെ വനിതകളുടെ കൂട്ടായ്‌മയായ ശ്രീമാധവം 75-ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ന് രാവിലെ 9ന് സംഘടിപ്പിക്കുന്ന
സ്ത്രീ സുരക്ഷയും ഭരണഘടനയും ശില്പശാല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ആർ.നിശാന്തിനി ഉദ്ഘാടനം ചെയ്യും.മാധവകവി സംസ്കൃതി കേന്ദ്രത്തിൽ നടക്കുന്ന ശില്പശാലയിൽ സംസ്‌കൃതി കേന്ദ്രം വൈസ് ചെയർമാൻ പി.അനിൽകുമാർ അദ്ധ്യക്ഷത വഹിക്കും.സെക്രട്ടറി എൽ.ലേഖ സ്വാഗതം പറയും.നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എസ്.കെ.പ്രീജ,മലയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വത്സലകുമാരി ,അഡ്വ.സോയാ ബി.രാജേന്ദ്രൻ,ആർ.എസ്. ശ്രീരഞ്ജിനി എന്നിവർ സംസാരിക്കും.ആറ്റുകാൽ ഭഗവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി.ശോഭ,ആരോഗ്യവകുപ്പ് ചീഫ് കൺസൾട്ടന്റ് ഡോ.ലീലാമണി എസ്.വൈ,എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ.ഡിസ്ക‌് പി.പി.സജിത എന്നിവർക്ക് ശ്രീമാധവം വനിതാ പുരസ്‌കാരം നൽകും.