
തിരുവനന്തപുരം: സംസ്ഥാന റവന്യുവകുപ്പ് ആരംഭിച്ച റവന്യു സെക്രട്ടേറിയറ്റ് ബുധനാഴ്ച 100-ാമത്തെ യോഗം ചേർന്നു. മന്ത്രി കെ.രാജന്റെ പ്രത്യേക താത്പര്യപ്രകാരം തുടങ്ങിയ റവന്യു സെക്രട്ടേറിയറ്റിൽ റവന്യു, സർവ്വെ, ഭവന നിർമ്മാണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഉൾപ്പെട്ടിട്ടുള്ളത്. വകുപ്പുകളിലെ പദ്ധതികളും പ്രവർത്തനങ്ങളും അവലോകനം ചെയ്യുകയും ആവശ്യമായ നിർദ്ദേശം നൽകുകയും ചെയ്യുന്ന സംവിധാനമാണ് ബുധനാഴ്ചകളിൽ ചേരുന്ന റവന്യു സെക്രട്ടേറിയറ്റ്.