prem-nazir

തിരുവനന്തപുരം: ആറാമത് പ്രേം നസീർ പത്ര- ദൃശ്യ മാദ്ധ്യമ പുരസ്കാരങ്ങൾക്ക് എൻട്രികൾ ക്ഷണിച്ചു. 2023 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ പ്രസിദ്ധീകരിച്ചതും സംപ്രേഷണം ചെയ്തതുമായ സൃഷ്ടികൾക്ക് വിവിധ കാറ്റഗറികളിലായാണ് പുരസ്കാരങ്ങൾ നൽകുകയെന്ന് പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു. എൻട്രികൾ ഫെബ്രുവരി 29നകം premnazeersuhruthsamithi@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കണം. വിവരങ്ങൾക്ക്: ഫോൺ- 9633452120.