
ജിം വർക്കൗട്ട് ലുക്കിൽ ജിംനേഷ്യം ഉദ്ഘാടനത്തിന് എത്തി ആരാധകരെ അമ്പരപ്പിച്ച് നടി ഹണിറോസ്. 
സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഹണി റോസിന്റെ പുതിയ ചിത്രങ്ങൾ. കിടിലൻ ഗ്ളാമർ എന്നാണ് ആരാധകരുടെ കമന്റ്. ഉദ്ഘാടനത്തിന് ഗ്ളാമർ ലുക്കിൽ മുൻപും ഹണി റോസ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ഹണി റോസിന്റെ ഗ്ളാമർ ലുക്കും ശരീര ഭംഗിയും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.
മലയാളത്തിനുപുറമേ തമിഴ്, തെലുങ്ക്, കന്നട ചിത്രങ്ങളിലും സജീവമാണ് താരം. ഇൻസ്റ്റഗ്രാമിൽ മാത്രം മില്യൺ കണക്കിന് ആരാധകരാണ് . മോഹൻലാൽ ചിത്രം മോൺസ്റ്റർ ആണ് ഹണിറോസ് നായികയായി ഒടുവിൽ റിലീസ് ചെയ്തത്. റേച്ചൽ ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇറച്ചി വെട്ടുകാരിയായാണ് ഹണി എത്തുന്നത്.
ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രം മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും എത്തുന്നു.