ആറ്റിങ്ങൽ : ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രിയും, നഗരസഭയും സംയുക്തമായി പാലിയേറ്റീവ് കെയർ വാരാചരണത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയിൽ നിർദ്ധനരായ രോഗികൾക്ക് പോഷകാഹാര കിറ്റും, വസ്ത്രവും,ഉപകരണങ്ങളും വിതരണം ചെയ്തു.നഗരസഭാ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി വിതരണോദ്ഘാടനം നടത്തി.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ അദ്ധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ഈസ്റ്റ് കമ്മിറ്റിയാണ് സ്‌നേഹ സമ്മാനം സ്‌പോൺസർ ചെയ്തത്.പാലിയേറ്റീവ് വാരാചരണത്തോടനുബന്ധിച്ച് കെ.ടി.സി.ടി സ്‌കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. വലിയകുന്ന് ആശുപത്രി സൂപ്രണ്ട് ഡോ. പ്രീത പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നജാം,നഴ്സിംഗ് സൂപ്രണ്ട് ഗീത എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.പ്രീത സോമൻ സ്വാഗതവും ലില്ലി.ആർ നന്ദിയും പറഞ്ഞു.