b

സൂരജ് ടോം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആനന്ദ് മധുസൂദനൻ, ചിന്നു ചാന്ദിനി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൊടിമീശ മുളയ്ക്കണ കാലം പോലത്തെ ഹിറ്റു ഗാനങ്ങളുടെ സംഗീത സംവിധായകനായ ആനന്ദ് മധുസൂദനൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്. വിശേഷത്തിന്റെ കഥ, തിരക്കഥ, ഗാനങ്ങൾ സംഗീതം എന്നിവയും ആനന്ദ് തന്നെയാണ്. നിരവധി ചിത്രങ്ങൾക്ക് സംഗീതം ഒരുക്കിയ ആനന്ദ് മധുസൂദനൻ കൃഷ്ണൻകുട്ടി പണി തുടങ്ങി എന്ന ചിത്രത്തിന് രചന നിർവഹിച്ചിട്ടുണ്ട്.

പാ.വ, എന്റെ മെഴുതിരി അത്താഴങ്ങൾ, ക്യഷ്ണൻകുട്ടി പണി തുടങ്ങി എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത സൂരജ് ടോമിന്റെ നാലാമത്തെ ചിത്രമാണ്.

കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന വിശേഷം കോമഡി ഡ്രാമയാണ്. ബൈജു എഴുപുന്ന, ജോണി ആന്റണി, അൽത്താഫ് സലിം, പി. പി. കുഞ്ഞികൃഷ്ണൻ, ശരത് സഭ, മാല പാർവതി, ജിലു ജോസഫ് , സരസ ബാലുശേരി തുടങ്ങിയവരാണ് മറ്റുതാരങ്ങൾ.

ഛായാഗ്രഹണം സാഗർ അയ്യപ്പൻ. സ്റ്റെപ്പ് 2 ഫിലിംസിന്റെ ബാനറിൽ അനി സൂ

രജാണ് നിർമ്മാണം.