
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ, കേരളീയം പരിപാടിയുമായുമായി ബന്ധപ്പെട്ടുള്ള ചെലവുകൾക്കായി 10 കോടി രൂപ കൂടി അനുവദിച്ചു. ടൂറിസം വകുപ്പ് ഡിസംബറിൽ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ധനവകുപ്പിന്റെ ഉത്തരവ്. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറുന്നതിന് ധനവകുപ്പിന്റെ അനുമതി വാങ്ങണമെന്ന് നേരത്തെ വ്യവസ്ഥ ചെയ്തിരുന്നു. ഇതിൽ ഇളവ് വരുത്തിയാണ് തുക അനുവദിച്ചത്. കേരളീയത്തിന് നേരത്തെ 27 കോടി അനുവദിച്ചിരുന്നു.