k

ലീഡ്- രണ്ടു ദിവസം മുൻപേ വിവാഹം എന്ന് ആരാധകർ

ചലച്ചിത്രനടി സ്വാസികയും മോഡലും ടെലിവിഷൻ താരവുമായ പ്രേം ജേക്കബും വിവാഹിതരായി. തിരുവനന്തപുരത്ത് ബീച്ച് സൈഡിൽ നടന്ന ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. ഞങ്ങൾ ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന കുറിപ്പോടെ സ്വാസിക ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്. സുരേഷ് ഗോപി, ഇടവേള ബാബു, മഞ്ജുപിള്ള, രചന നാരായണൻകുട്ടി, ദേവി ചന്ദന ഉൾപ്പെടെ നിരവധി സിനിമ- സീരിയൽ താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. അതേസമയം ജനുവരി 26ന് തിരുവനന്രപുരത്ത് വിവാഹം എന്നായിരുന്നു സ്വാസിക നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ അതിന് രണ്ടുദിവസം മുൻപേ വിവാഹം കഴിഞ്ഞു. എന്താണ് നേരത്തെ വിവാഹം എന്ന് ആരാധകർ സ്വാസികയോട് ചോദിക്കുന്നുണ്ട്. ഇതിന് താരം മറുപടി നൽകിയിട്ടില്ല.ഇന്ന് കൊച്ചിയിൽ വിവാഹ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. മനംപോലെ മംഗല്യംസീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇൗ സൗഹൃദം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു.