acci-

വെമ്പായം: ലക്ഷങ്ങൾ മുടക്കി ഗതാഗതക്രമീകരണത്തിനായി സംസ്ഥാന സർക്കാർ വെമ്പായം - മരുതൂർ റോഡിൽ സ്ഥാപിച്ചിട്ടുള്ള സിഗ്നൽ ലൈറ്റുകളും അപകട സാദ്ധ്യതാ മുന്നറിയിപ്പ് ലൈറ്റുകളും പ്രവർത്തനരഹിതമായിട്ട് മാസങ്ങളേറെയായി. ഇവ പ്രവർത്തിക്കാത്തതിനാൽ വാഹനാപകടങ്ങൾ പതിവായിട്ടുണ്ട്.

വളവുകളും തിരുവുകളും കൂടിയ റോഡായതിനാൽ ഇവിടെ ദിവസേന വലുതും ചെറുതുമായ അപകടങ്ങൾ നടക്കുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് സ്ഥാപിച്ച സിഗ്നൽ ലൈറ്റുകളിൽ പലതും പ്രവർത്തനരഹിതമാണ്, കാട്ടുവള്ളികൾ കയറി സിഗ്നൽ ലൈറ്റുകളും സൈൻ ബോർഡുകളും മറഞ്ഞു. പല സ്ഥലങ്ങളിലും സിഗ്നൽ ലൈറ്റുകൾ മറച്ചുകൊണ്ട് പരസ്യബോർഡുകൾ സ്ഥാപിച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് അധികൃതർക്ക് നിരവധിതവണ പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

മിഴിയടച്ച് ലൈറ്റുകൾ

വെമ്പായം ജംഗ്ഷനിൽ ലക്ഷങ്ങൾ ചെലവഴിച്ചു സ്ഥാപിച്ച സിഗ്നൽ ലൈറ്റ് മിഴി അടച്ചിട്ടു വർഷങ്ങൾ പലതു കഴിഞ്ഞു. 7 വർഷങ്ങൾക്ക് മുമ്പ് വെമ്പായം,പഴകുറ്റി ഭാഗങ്ങളിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സിഗ്നൽ ലൈറ്റ് ഒരു മാസം പോലും പ്രവർത്തിച്ചില്ല.

വീതിയും കൂട്ടിയില്ല

വട്ടപ്പാറ മുതൽ മരുതൂർ വരെയുള്ള റോഡിന് വീതി കൂട്ടുന്നതിനുള്ള നടപടികൾ ഇന്നും ജലരേഖയായി തുടരുന്നു. അപകടമുണ്ടാകുമ്പോൾ നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് റോഡിന്റെ വീതി വർദ്ധിപ്പിക്കുന്നതിനുള്ള നടപടിയുണ്ടാകുമെന്ന് പ്രഖ്യാപിക്കുമെങ്കിലും പിന്നെയൊന്നുമുണ്ടാവില്ല,