j

ലീഡ്: അടുത്തമാസം ചിത്രീകരണം

നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന പെണ്ണും പൊറാട്ടും ഫെബ്രുവരി ആദ്യം പാലക്കാട് ചിത്രീകരണം ആരംഭിക്കും. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കിയാണ് പെണ്ണും പൊറാട്ടും ഒരുങ്ങുന്നത്. ന്നാ താൻ കേസ് കൊട്: എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം എസ്.ടി.കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ് ടി കുരുവിളയാണ് നിർമ്മാണം . ഗ്രാമീണ പശ്ചാത്തലത്തിൽ കോമഡി ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിന് രവിശങ്കർ രചന നിർവഹിക്കുന്നു. ഭീഷ്മപർവ്വം, റാണി പത്മിനി എന്നീ ചിത്രങ്ങളുടെ തിരക്കഥാ പങ്കാളിയാമ് . സബിൻ ഉരാളുകണ്ടിയാണ് ഛായാഗ്രഹണം. സി യു സൂൺ സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചത്

സബിൻ ആണ്. മാലിക്ക്, ബദായി ഹോ, ശ്യാം സിംഹറോയ്, ആർക്കറിയാം എന്നീ ചിത്രങ്ങളുടെ ഭാഗമായിരുന്നു. അതേസമയം മഹേഷിന്റെ പ്രതികാരം, ആൻഡ്രോയ്ഡ് കുഞ്ഞപ്പച്ചൻ, ന്നാ താൻ കേസ് കൊട് , മിന്നൽ മുരളി, കനകം കാമിനി കലഹം . തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ് മാധവൻ ആദ്യമായി നായകനാവുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ റിലീസിന് ഒരുങ്ങുകയാണ്. ന്നാ താൻ കേസ് കൊട് സിനിമയിലെ പ്രണയ ജോഡികളായ സുരേശനും സുമലതയും ഇതേ കഥാപാത്രങ്ങളായി വീണ്ടും എത്തുന്നു എന്ന പ്രത്യേകതയുണ്ട്.

രാജേഷ് മാധവനും ചിത് രനായരും വീണ്ടും ഒരുമിക്കുന്ന ചിത്രം രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ് സംവിധാനം ചെയ്യുന്നത്.