sivasamskarikasamme

മുടപുരം: ശിവകൃഷ്ണപുരം ശിവകൃഷ്ണക്ഷേത്രത്തിലെ രോഹിണിഅത്തം മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം യജ്ഞാചാര്യൻ ഡോ.മണികണ്ഠൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്തു.ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്റ് എസ്.സിൻകുമാർ അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഓഫ് സ്റ്റേഷൻ ഹൗസ് ഓഫീസർ കണ്ണൻ.കെ അവാർഡുകൾ വിതരണം ചെയ്തു.കവി മടവൂർ സരേന്ദ്രൻ,ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരികാരികളായ ഡോ.ബി.സീരപാണി,എസ്.മണി,എൻ.സുഗുണൻ,കെ.കെ.ആനന്ദത്ത് ,ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ എസ്.കുഞ്ഞമോൻ എന്നിവർ സംസാരിച്ചു.ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എസ്.മോഹൻകുമാർ സ്വാഗതവും കൺവീനർ കെ.ആർ.ദിലീപ് നന്ദിയും പറഞ്ഞു.ആറാം ഉത്സവദിവസമായ ഇന്ന് രാവിലെ 4.45ന് പതിവ് പൂജകളും ക്ഷേത്രച്ചടങ്ങുകളും ആരംഭിക്കും. 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,6 .15 ന് മഹാ മൃതുഞ്ജയ ഹോമം,ഉച്ചയ്ക്ക് 12ന് സമൂഹ സദ്യ,വൈകിട്ട് 6.40ന് സർവൈശ്വര്യ പൂജ, 6.45ന് തിരുവാതിര കളി, രാത്രി 7.30ന് .താലപ്പൊലിയും സ്‌പെഷ്യൽ ചമയവിളക്കും. 8.45ന്ഡ്രീംവേൾഡ് വോയിസിന്റെ മെഗാ ഗാനമേള.