i

ഉദിയൻകുളങ്ങര: പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വികസന സെമിനാർ സി.കെ.ഹരീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ എസ്. ബിന്ദു സ്വാഗതം പറഞ്ഞു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കാനക്കോട് ബാലരാജ് പദ്ധതിരേഖ അവതരിപ്പിച്ചു.അരുവിപ്പുറം ആയയിൽ ആയുർവേദ ഡിസ്‌പെൻസറിക്ക് അംഗീകാരം ലഭിക്കാനായി പ്രവർത്തിച്ച പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ റെജികുമാർ,വാർഡ് മെമ്പർ എസ്.എസ് ശ്രീരാഗ്,മുൻ ആയുർവേദ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.സെബി, ആയുർവേദ മെഡിക്കൽ ഓഫീസർ ഇന്ദുലേഖ എന്നിവരെ എം.എൽ.എ മെമ്മന്റോ നൽകി ആദരിച്ചു.പഞ്ചായത്തിലെ മികച്ച ഹരിത കർമ്മസേന പ്രവർത്തനം നടത്തിയ ഹരിത കർമ്മസേനാംഗങ്ങൾക്ക് തത്തമല അവാർഡ് നൽകി. കുടുംബശ്രീ,ഹരിത കർമ്മ സേന സംരംഭകരുടെ ഉത്പ്പന്ന വിപണന മേളയും നടന്നു.

ബ്ലോക്ക്‌ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഐ.ആർ.സുനിത, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുഷ ജയൻ,ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റെജികുമാർ,ബ്ലോക്ക് പഞ്ചായത്തംഗം കെ.വി.പത്മകുമാർ,ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും പുളിമാൻകോട് വാർഡ് മെമ്പറുമായ അമ്പലത്തറയിൽ ഗോപകുമാർ,ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ എസ്.എസ്.ശ്രീരാഗ്, സുജിത്ത്.സി, വിമല.എം, സ്നേഹലത,ധന്യ.പി.നായർ, മിനിപ്രസാദ്, ജയചന്ദ്രൻ കെ.എസ്, സുചിത്ര, ഗ്രാമപഞ്ചായത്ത്‌ സെക്രട്ടറി ഹരിൻ ബോസ്, ആസൂത്രണ സമിതി അംഗങ്ങളായ തുയൂർ വിക്രമൻ നായർ,വേലു വേലിക്കുട്ടി പിള്ള,സി.ഡി.എസ് ചെയർപേഴ്സൺ സുചിത്ര, അസിസ്റ്റന്റ് സെക്രട്ടറി റോബർട്ട്.ടി തുടങ്ങിയവർ പങ്കെടുത്തു.