cm

തിരുവനന്തപുരം:സംസ്ഥാനത്ത് അടുത്ത നവംബറോടെ അതിദാരിദ്ര്യം പൂർണമായും ഇല്ലാതാക്കുമെന്നും വ്യവസായ,വാണിജ്യ,ക്ഷേമനടപടികളിൽ നവകേരളം സൃഷ്ടിക്കുമെന്നും ഗവർണർ നിയമസഭയിൽ അവതരിപ്പിച്ച നയപ്രസംഗത്തിൽ പറയുന്നു. 64,​006 കുടുംബങ്ങളാണ് അതിദരിദ്ര വിഭാഗത്തിലുണ്ടായിരുന്നത്. ഇതിൽ 47.89%ഉം മുക്തരായി.

വ്യവസായപാർക്കുകളുടെ നിർമ്മാണത്തിൽ സ്വകാര്യപങ്കാളിത്തം കൂട്ടും. ഐ.ടി.മേഖലയിൽ കൂടുതൽ അടിസ്ഥാന സൗകര്യമുണ്ടാക്കും. നിരവധി വെല്ലുവിളികളെ അതിജീവിച്ച് സംസ്ഥാനം അതിശകരമായ നേട്ടങ്ങൾ കൈവരിച്ചു.

അതേസമയം 15ാം ധനകാര്യ കമ്മിഷന്റെ ശുപാർശകൾക്ക് അനുസൃതമല്ലാതെ വായ്പാപരിധി വെട്ടിക്കുറച്ചത് കടുത്ത പണഞെരുക്കമുണ്ടാക്കി. കേന്ദ്രത്തിന്റെ ഈ നിലപാട് അടിയന്തരമായി പുനഃപരിശോധിക്കണം. ആഭ്യന്തരവരുമാനം വർദ്ധിപ്പിക്കുന്നതിൽ വൻവിജയം നേടി. തനത് നികുതിവരുമാനം 13,​600 കോടി വർദ്ധിച്ച് 71,​968 കോടിയായി. റിസർവ്വ് ബാങ്ക് കണക്കിൽ ഇന്ത്യയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത് കേരളമാണ്. അതേസമയം കേന്ദ്ര പദ്ധതികളുടെ വിഹിതവും ഗ്രാന്റും സഹായ വിഹിതവും കേന്ദ്രസർക്കാർ കുറച്ചത് ആശങ്കയുണ്ടാക്കുന്നു. നവകേരള സദസ് ജനവിശ്വാസം ആവർത്തിച്ച് ഉറപ്പിച്ചെന്നും നയപ്രഖ്യാപനം പറയുന്നു.

75 ലക്ഷം കുടുംബത്തിന്

പോഷകാഹാരം

മുല്ലപ്പെരിയാർ പ്രശ്നം തമിഴ്നാടുമായി രമ്യമായി പരിഹരിക്കും.

വിഴിഞ്ഞം തുറമുഖം 2024 അവസാനം കമ്മിഷൻ ചെയ്യും.

അഞ്ച് വർഷത്തിനകം 50,​000 ഹെക്ടറിൽ ജൈവ കൃഷി

മൂന്ന് വർഷത്തിനകം 75 ലക്ഷം കുടുംബങ്ങൾക്ക് പോഷകാഹാരം

1000 മൂല്യവർദ്ധിത കാർഷിക ഉൽപന്നങ്ങൾ ഒാൺലൈനിൽ വിൽക്കും.

30,​000 കൃഷിക്കൂട്ടങ്ങളിലൂടെ 3 ലക്ഷം തൊഴിലവസരങ്ങൾ

എല്ലാ ബ്ളോക്കിലും മൊബൈൽ വെറ്ററിനറി യൂണിറ്റ്

സഹകരണസംഘങ്ങളെ രക്ഷിക്കാൻ സഹകരണ പുനരുജ്ജീവന ഫണ്ട്

ജനങ്ങളുടെ മുഴുവൻ കാഴ്ച പരിശോധിക്കുന്ന നേർക്കാഴ്ച പദ്ധതി

ഇൗ വർഷവും കേരളീയം

ഡ്രോൺ സാങ്കേതിക വിദ്യ പഠിപ്പിക്കാൻ കേന്ദ്രങ്ങൾ

ആദിവാസികൾക്ക് ആരോഗ്യമേഖലയിൽ ജോലി

ഇതിനായി ട്രൈബൽ പാരാമെഡിക്‌സ് ട്രെയ്‌നി സ്‌കീം

ന്യൂനപക്ഷങ്ങൾക്കായി പുതിയ സ്കോളർഷിപ്പ്

ലക്ഷംവീടുകൾ പുനർനിർമ്മിക്കാൻ എം.എൻ.നവയുഗ പദ്ധതി

ടാക്സി, കാബ് ഡ്രൈവർമാർക്കായി ട്രാൻസിറ്റ് സ്റ്റേ ഫെസിലിറ്റി

60ലക്ഷം ച. അടി ഐ.ടി.പാർക്ക് നിർമ്മിക്കും.

കണ്ണൂരിലും കൊല്ലത്തും പുതിയ ഐ.ടി.പാർക്ക്

25 സ്വകാര്യവ്യവസായ പാർക്കുകൾക്ക് അനുമതി