
വർക്കല: നവകേരള സദസിൽ പങ്കെടുക്കാത്തതിനാൽ വെട്ടൂർ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തൊഴിൽ നിഷേധിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ സെക്രട്ടറിയെയും തൊഴിലുറപ്പ് അസി.എൻജിനിയറെയും ഉപരോധിച്ചു. 14-ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളായ ജുമൈല,അമിന എന്നിവരെയാണ് മസ്ട്രോളിൽ പേരുണ്ടായിട്ടും നവകേരള സദസിൽ പങ്കെടുത്തില്ലെന്ന കാരണത്താൽ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജോലി നിഷേധിച്ചത്.
രാവിലെ 10ന് ആരംഭിച്ച ഉപരോധസമരം വർക്കല സി.ഐ പ്രവീണിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ജോലി നഷ്ടപ്പെട്ട 2 ദിവസത്തെ കൂലിയും തുടർന്ന് ജോലിയിൽ പ്രവേശിപ്പിക്കണമെന്ന ആവശ്യവും അംഗീകരിച്ചതോടെ അവസാനിപ്പിച്ചു. തുടർന്ന് ജുമൈല,അമിന എന്നിവരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ ജോലി സ്ഥലത്തെത്തിച്ച് ജോലിയിൽ പ്രവേശിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.അസിംഹുസൈൻ, സുജി, വെട്ടൂർ ബിനു, വി.എസ്.ഷാലിബ്, ബിനു,ഖൽഫാൻ,നസീം,ബിന്ദു.ആർ,നസീല ഇമാദ്,സോമരാജൻ,ലൈലാ രഘുനാഥൻ എന്നിവർ നേതൃത്വം നൽകി.