keraleeyam

തിരുവനന്തപുരം: കേരളീയം, നവകേരള സദസ് പരിപാടികൾക്ക് നയപ്രഖ്യാപനത്തിൽ പ്രശംസ. സർക്കാരിന്റെ മതനിരപേക്ഷത, സോഷ്യലിസ്റ്റ് തത്വങ്ങൾ, ഫെഡറൽ മൂല്യങ്ങൾ, ജനാധിപത്യം എന്നിവ ഉയർത്തിപ്പിടിക്കാനുള്ള വേദിയായിരുന്നു കേരളീയം. ഇക്കൊല്ലവും കേരളീയം തുടരുമെന്നും നയപ്രഖ്യാപനത്തിലുണ്ട്.

ആധുനിക കേരളത്തിനായുള്ള ജനസഭയെന്നാണ് നവകേരള സദസിനെ നയപ്രഖ്യാപനത്തിൽ വിശേഷിപ്പിക്കുന്നത്. ഇതിലെ അസാധാരണമായ ജനപങ്കാളിത്തം സർക്കാരിൽ അർപ്പിച്ച വിശ്വാസത്തെ ഉറപ്പിക്കുന്നതായിരുന്നു. ഭരണം ജനങ്ങളിലേക്കെത്തിക്കാനുള്ള പ്രതിബദ്ധതയുടെ നേർസാക്ഷ്യമായിരുന്നു സദസ്. ഇതിലുണ്ടായ നിർദ്ദേശങ്ങൾ നടപ്പാക്കുമെന്നും നയപ്രഖ്യാപനത്തിൽ പറയുന്നു.