
ആറ്റിങ്ങൽ: കേരള മുനിസിപ്പൽ കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു)നഗരസഭ യൂണിറ്റിന്റെ നേതൃത്വത്തിൽ അവകാശ ദിനാചരണവും മെമ്പർഷിപ്പ് കാമ്പെയിനും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി തൊഴിലാളികളുടെ 18 ആവശ്യങ്ങൾ അടങ്ങിയ പത്രിക കൈപ്പറ്റി പരിപാടി ഉദ്ഘാടനം ചെയ്തു.പുതിയ അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് വിതരണം വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള നിർവഹിച്ചു.
നഗരസഭാങ്കണത്തിൽ നടന്ന യോഗത്തിൽ ജില്ലാകമ്മിറ്റിയംഗം അഡ്വ.സി.ജെ.രാജേഷ് കുമാർ അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരായ എസ്.ഷീജ, രമ്യാസുധീർ, എസ്.ഗിരിജ, എ.നജാം, കൗൺസിലർ ആർ.രാജു, എസ്.സുഖിൽ, എൻ.ജി.ഒ യൂണിയൻ ജില്ലാ ഭാരവാഹി കെ.രാജൻ, എസ്.ഷീല, രാജാമണി തുടങ്ങിവർ സംസാരിച്ചു. യൂണിറ്റ് പ്രസിഡന്റ് എസ്.ശശികുമാർ സ്വാഗതവും സെക്രട്ടറി എസ്.അമ്പിളി നന്ദിയും പറഞ്ഞു.