r-bindhu

തിരുവനന്തപുരം: ഫെബ്രുവരി 16 മുതൽ നടക്കുന്ന സാങ്കേതിക സർവകലാശാല ടെക്‌ഫെസ്റ്റിന്റെയും കേരള സാങ്കേതിക കോൺഗ്രസിന്റെയും ബ്രോഷർ മന്ത്രി ആർ. ബിന്ദു പ്രകാശനം ചെയ്തു.

പാലക്കാട് അഹല്യ എൻജിനിയറിംഗ് കോളേജിലാണ് മൂന്ന് ദിവസങ്ങളിലായി ടെക്ഫെസ്റ്റ് നടക്കുന്നത്. മന്ത്രിയുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ സിൻഡിക്കേറ്റ് അംഗമായ ഡോ. വിനോദ് കുമാർ ജേക്കബ്, ഡോ. ഷാലിജ് പി.ആർ (ഡീൻ, റിസർച്ച്), ഡോ. കെ.ബിജു (അസി. ഡയറക്ടർ, റിസർച്ച്) എന്നിവർ പങ്കെടുത്തു. വിവരങ്ങൾ https://ktutechfest-ahalia.in വെബ്സൈറ്റിൽ.