തിരുവനന്തപുരം: ലേബർ പ്രോഗ്രസീവ് ഫെഡറേഷൻ (എൽ.പി.എഫ് ) കേരള സംസ്ഥാന വാർഷിക സമ്മേളനം എൽ.പി.എഫ് തമിഴ്നാട് ഓർഗനൈസിംഗ് സെക്രട്ടറി എ.ധർമ്മൻ ഉദ്ഘാടനം ചെയ്തു. ഡി.എം.കെ കേരള സംസ്ഥാന സെക്രട്ടറി അഡ്വ.സി.സത്യരാജ് അദ്ധ്യക്ഷത വഹിച്ചു.

എൽ.പി.എഫ് തമിഴ്നാട് ജോയിന്റ് സെക്രട്ടറി വി.ഇളങ്കോ,ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ,എൽ.പി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഐൻസ്റ്റീൻ വർഗീസ്,വൈസ് പ്രസിഡന്റുമാരായ മാത്യു വി.ജോൺ,അഗസ്റ്റിൻ വർഗീസ്, കന്യാകുമാരി ജില്ലാ സെക്രട്ടറി ജ്ഞാനദാസ്,തൂത്തുക്കുടി ജില്ലാ സെക്രട്ടറി വി.മുരുകൻ,തിരുനെൽവേലി ജില്ലാ ജോയിന്റ് സെക്രട്ടറി മഹാവിഷ്ണു,കോഴിക്കോട് സെക്രട്ടറി അനീഷ് കോഴിക്കോട്,വയനാട് സെക്രട്ടറി ഗിരീഷ് കുമാർ,ഇടുക്കി സെക്രട്ടറി റഫീഖ്,ഹമീദ് കല്പറ്റ തുടങ്ങിയവർ സംസാരിച്ചു.