* റിപ്പോർട്ട് വൈകി ആർ.ഡി.ഡിക്ക് കാരണം കാണിക്കൽ നോട്ടിസ്
തിരുവനന്തപുരം: പെരുമ്പാവൂരിൽ ലൈംഗികാതിക്രമ കേസിൽ പ്രതിയായ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം പ്രാഥമിക അന്വേഷണം നടത്തിയതിനെ തുടർന്നാണ് നടപടി. അദ്ധ്യാപകൻ റിമാൻഡിലാണ്.
എറണാകുളം ആ.ഡി.ഡിക്ക് കാരണംകാണിക്കൽ നോട്ടിസ് നൽകി. സംഭവം പൊതുവിദ്യാഭ്യാസ വകുപ്പിനെ സമയബന്ധിതമായി അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് നോട്ടീസ് നൽകിയത്.