കോവളം : നഗരസഭയിലെ വെള്ളാർ വാർഡ് സഭ മേയർ ആര്യാരാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.പാച്ചല്ലൂർ ഗവൺമെന്റ് എൽ.പി സ്കൂളിൽ നടന്ന യോഗത്തിൽ നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സ്ൺ ഷാജിദ നാസർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ.രാജു മുഖ്യ പ്രഭാഷണം നടത്തി.നഗരസഭ നഗരാസൂത്രണ കമ്മിറ്റി ചെയർപേഴ്സൺ സുജാദേവി,മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ,അപ്പീൽ കമ്മിറ്റി ചെയർമാൻ പാളയം രാജൻ,പുഞ്ചക്കരി വാർഡ്‌ കൗൺസിലർ ശിവൻ കുട്ടി,കോ. ഓർഡിനേറ്റർ വീണ,പാച്ചല്ലൂർ ഗവ. എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ തുടങ്ങിയവർ സംസാരിച്ചു.