1

പൂവാർ : കരുംകുളം ഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീയുടെയും പാലിയേറ്റീവ് കെയറിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബ സംഗമം അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

കരുംകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡ സൈമൺ അദ്ധ്യക്ഷത വഹിച്ചു.അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റാണി, ജില്ലാപഞ്ചായത്ത് മെമ്പർ അഡ്വ. സി.കെ.വത്സലകുമാർ,പഞ്ചായത്ത് മെമ്പർമാരായ പുഷ്പം സൈമൺ, പ്രഭാ ബിജു,മധുസൂദനൻ,വത്സല,സി.ഡി.എസ് ചെയർപേഴ്സൺ ബെൽസിറ്റ,പുല്ലുവിള സാമൂഹിക ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ എന്നിവർ സംസാരിച്ചു. പഞ്ചായത്തിൽ വരുന്ന നൂറോളം പാലിയേറ്റീവ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.കുടുംബശ്രീ അംഗങ്ങളുടെയും ആശാവർക്കർമാരുടെയും സഹകരണത്തോടെ കുട്ടികളും മുതിർന്നവരും കലാപരിപാടികൾ അവതരിപ്പിച്ചു.