തിരുവനന്തപുരം: രണ്ടര വർഷം കൊണ്ട് 693 കോടിയുടെ വികസന പദ്ധതികൾ നേമത്ത് നടപ്പാക്കിയെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. നേമം മണ്ഡലത്തിന്റെ വികസനരേഖ പുറത്തിറക്കുന്ന ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ്‌കുമാർ വികസന രേഖ ഏറ്റുവാങ്ങി.
പ്രധാന വികസനങ്ങൾ
ആരോഗ്യ മേഖലയിൽ 52 കോടിയുടെ വികസന പദ്ധതികൾ
54 കോടിയുടെ പാലങ്ങൾ നിർമ്മിച്ചു
വാഴമുട്ടത്ത് 40 കോടി രൂപയുടെ നാഷണൽ ഹൗസിംഗ് മ്യൂസിയം ഉടൻ നിലവിൽ വരും
മണ്ഡലത്തിലെ റോഡ് നിർമ്മാണത്തിന് 254 കോടി ചെലവിടും
വിദ്യാഭ്യാസമേഖലയിൽ 49 കോടി രൂപ ചെലവിട്ടു
മണ്ഡലത്തിൽ ആകെയുള്ള 27 സർക്കാർ സ്‌കൂളുകളിൽ 18 സ്‌കൂളുകളിലെ
അടിസ്ഥാന സൗകര്യ വികസന നടപടികൾ പൂർത്തിയാക്കി
9 സ്‌കൂളുകളുടെ വികസനം രണ്ടാംഘട്ട വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കും
ജലസേചന മേഖലയിലും കോടിക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്
കിഫ്ബി മുഖേന ചിത്രാഞ്ജലി സ്റ്റുഡിയോ വികസനത്തിനായി 150 കോടി ചെലവിടും
കരമന ആഴാങ്കൽ നടപ്പാതയുടെ നവീകരണത്തിനും സൗന്ദര്യവത്കരണത്തിനുമായി 15 കോടി ചെലവിടും