parassala-block-panchayat

പാറശാല: സി.എച്ച്.മുഹമ്മദ്കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ മെന്റലി ചലഞ്ച്ഡ് ഏർളി ഇന്റർവെൻഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പാറശാല ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് സംഘടിപ്പിച്ച പരിശീലന ക്യാമ്പ് പ്രസിഡന്റ് എസ്.കെ.ബെൻഡാർവിൻ ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽവേഡിസ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൽ.വിനിതകുമാരി,മെമ്പർമാരായ ശാലിനി സുരേഷ്, അനിഷ സന്തോഷ്, എം.ഷിനി, ഏർളി ഇന്റർവെൻഷൻ തെറാപ്പിസ്റ്റ് മഞ്ജുറാണി .എസ്.ആർ എന്നിവർ സംസാരിച്ചു. ഡോ.മായ ലീല, കെൻസി സാം എസ്.ആർ, മെറിൻ ഷീബ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു.ഐ.സി.ഡി.സി സൂപ്പർവൈസർമാർ, അങ്കണവാടി ടീച്ചർമാർ, ആശാവർക്കർമാർ, ആർ.ബി.എസ്.കെ നഴ്സുമാർ, ക്രഷ് ടീച്ചർമാർ, സ്കൂൾ കൗൺസലർമാർ, ഭിന്നശേഷിക്കുട്ടികളുടെ രക്ഷിതാക്കൾ എന്നിവർ ക്യാമ്പിൽ പങ്കെടുത്തു.