sndp-parassala-union

പാറശാല: എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ അഡ്മിനിസ്‌ട്രേറ്ററായി ജയൻ.എസ്.ഊരമ്പ് ചുമതലയേറ്റു.എസ്.എൻ.ഡി.പി യോഗം പാറശാല യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ ജയൻ.എസ്.ഊരമ്പാണ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റത്. പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ്, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി,യൂത്ത് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട്, പാറശാല യൂണിയൻ മുൻ പ്രസിഡന്റ് എ.പി.വിനോദ്, മുൻ കൗൺസിലർ രാജേന്ദ്ര ബാബു, യൂത്ത്മൂവ്‌മെന്റ് പാറശാല യൂണിയൻ മുൻ സെക്രട്ടറി എസ്. ശ്രീകണ്ഠൻ, ശ്രീനാരായണ എംപ്ലോയീസ് ഫോറം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും സൈബർ സേന ജില്ലാ കൺവീനറുമായ ബിനുകുമാർ, ജയേഷ് ഊരമ്പ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.