
ചിറയിൻകീഴ്: അഴൂർ-മുട്ടപ്പലം എൻ.എസ്.എസ് കരയോഗത്തിന്റെ വാർഷിക പൊതുയോഗം താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ.ജി.മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആർ.വിജയൻ തമ്പി അദ്ധ്യക്ഷത വഹിച്ചു.കരയോഗത്തിനുകീഴിൽ ആരംഭിച്ച ലൈബ്രറിയും ബാലസമാജവും യൂണിയൻ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ മുഖ്യ പ്രഭാഷണം നടത്തി. കരയോഗം ഭാരവാഹികളായ എസ്.ചന്ദ്രൻ പിള്ള, ജി.മോഹനൻ, എം.രാമചന്ദ്രൻ നായർ, കെ.പി ഭദ്രാമ്മ, സിന്ധുരാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. കരയോഗം സെക്രട്ടറി ബി. കൃഷ്ണൻ നായർ സ്വാഗതവും വനിതാസമാജം പ്രസിഡന്റ് എൽ. സജിതകുമാരി നന്ദിയും പറഞ്ഞു. യോഗത്തിന് മുന്നോടിയായി വനിതാസമാജം തിരുവാതിര അവതരിപ്പിച്ചു.