maranalloor

മലയിൻകീഴ് : മാറനല്ലൂർ ഡി.വി.എം.എൻ.എൻ.എം.ഹയർ സെക്കൻഡറി സ്കൂൾ വാർഷിക ആഘോഷളുടെ ഉദ്ഘാടനം സ്കൂളിലെ പൂർവവിദ്യാർത്ഥിയായ മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റും മാറനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എസ്.ഡീനാകുമാരി അദ്ധ്യക്ഷത വഹിച്ചു.നേമം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താപ്രഭാകരൻ,സിനിമാ-സീരിയൽ താരം രാജ് മോഹൻ, പി.ടി.എ. വൈസ് പ്രസിഡന്റ് പുന്നാവൂർ അനിൽ, പ്രിൻസിപ്പൽ ടി.എസ് മഹേഷ് കുമാർ എന്നിവർ സംസാരിച്ചു.ഹെഡ്മാസ്റ്റർ എസ്.എസ്.സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂളിൽ നിന്ന് വിരമിച്ച അദ്ധ്യാപകർക്ക് ആദരവ് നൽകി .ദേശീയ ബാലശാസ്ത്ര കോൺഗ്രസിലും,സംസ്ഥാന ഗണിതശാസ്ത്രമേള,സംസ്ഥാന സാമൂഹ്യശാസ്ത്രമേള തുടങ്ങി വിവിധ മത്സരങ്ങൾ പങ്കെടുത്ത് എ.ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.