വെഞ്ഞാറമൂട്:അയിലം ശ്രീ അഞ്ചിറക്കോണം ദേവീക്ഷേത്രത്തിലെ മകര ചിത്തിര മഹോത്സവം ഫെബ്രുവരി 1മുതൽ 5 വരെ നടക്കും. ഫെബ്രുവരി 1ന് രാവിലെ 9.30ന് തൃക്കൊടിയേറ്റ്,11ന് കലശം,വൈകിട്ട് 6ന് ദീപാരാധന,രാത്രി 8ന് ഭദ്രകാളിപ്പാട്ട്.2ന് രാവിലെ 8ന് തോറ്റം പാട്ട്,10ന് നാരങ്ങാവിളക്ക്,വൈകിട്ട് 6ന് ദീപാരാധന,രാത്രി 8ന് കരോക്കെ ഗാനമേള,3ന് രാവിലെ 8ന് തോറ്റം പാട്ട്,വൈകിട്ട് 7ന് മാലപ്പുറം പാട്ട്,രാത്രി 8 മുതൽ സിനിമാറ്റിക് ഡാൻസ്,4ന് രാവിലെ 9ന് സമൂഹ പൊങ്കാല,10.30ന് നാഗരൂട്ട്,12 മുതൽ അന്നദാനം, വൈകിട്ട് 7ന് തോറ്റം പാട്ട്.5ന് രാവിലെ 6 മുതൽ ഗണപതി ഹോമം,വൈകിട്ട് 6ന് ഘോഷയാത്ര,രാത്രി 8ന് കുത്തിയോട്ടം,9 ന് കാക്കാരിശ്ശി നാടകം.