വെള്ളനാട്:ചാങ്ങ ഗവ.എൽ.പി സ്കൂളിൽ സംഘടിപ്പിച്ച അക്ഷര മഹോത്സവം സാഹിത്യകാരനായ ആര്യനാട് സത്യൻ ഉദ്ഘാടനം ചെയ്തു.പി.ടി.എ പ്രസിഡന്റ് എസ്.ഷൈജു അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മിസ്ട്രസ് ബീനകുമാരി,വാർഡ് മെമ്പർ എൽ.ആശാമോൾ,റിട്ട.ഹെഡ്മിസ്ട്രസ് സുവർണകുമാരി,ബുക്ക് മാർക്ക് മാനേജർ രാജേഷ്,സ്റ്റാഫ് സെക്രട്ടറി എം.കെ.ഗീത എന്നിവർ സംസാരിച്ചു.തുടർന്ന് രുചിയുത്സവം (ഫുഡ് ഫെസ്റ്റ്) മഴവില്ലഴക് (അങ്കണവാടി കുഞ്ഞുങ്ങളുടെ നിറമിടീൽ മത്സരം) എന്നിവയും നടന്നു.