
ചിറയിൻകീഴ്: ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസും തുടർന്നു നടന്ന പൊതുസമ്മേളനവും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.ആർ.അഭയൻ അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിനൊപ്പം തുടക്കം കുറിക്കുന്ന പ്രേംനസീർ മെമ്മോറിയൽ ആർകൈവ്സ് ആൻഡ് ലൈബ്രറിക്കായുള്ള പുസ്തക ശേഖരണത്തിനുള്ള തുടക്കവും പ്രതിപക്ഷ നേതാവിന് പുസ്തകം കൈമാറി ഉദ്ഘാടനം ചെയ്തു .ചിറയിൻകീഴ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച 'സ്നേഹസ്പർശം' പദ്ധതിയുടെ ലോഗോ പ്രകാശനവും നടന്നു. അഡ്വ.കെ.പി.ശ്രീകുമാർ,പി.കെ. വേണുഗോപാൽ, വർക്കല കഹാർ, കെ.എസ് ശബരീനാഥൻ, എം.ജെ ആനന്ദ്, ജെഫേഴ്സൺ, കെ.പി രാജശേഖരൻ, അഡ്വ.എസ് കൃഷ്ണകുമാർ, കെ.എസ് അജിത് കുമാർ, ബി.എസ് അനൂപ്, സുനിൽ പെരുമാതുറ, മോനി ശാർക്കര, അബ്ദുൾ ജബ്ബാർ, ശരുൺകുമാർ, എസ്.സുജിത്, ജയചന്ദ്രൻ , മൻസൂർ മംഗലപുരം, ഉദയകുമാരി, ജൂഡ് ജോർജ്, എ.ആർ നിസാർ, രഘുനാഥൻ, രാജേഷ് ബി.നായർ, മഹിൻ.എം.കുമാർ, ജയന്തി കൃഷ്ണ,പുതുക്കരി പ്രസന്നൻ, കിഴുവിലം ബിജുഎന്നിവർ പങ്കെടുത്തു.