ആറ്റിങ്ങൽ: സപ്ലൈക്കോ, ത്രിവേണി, മാവേലി സ്റ്റോർ തുടങ്ങിയ സ്ഥാപനങ്ങൾ സാധനങ്ങൾ ഇല്ലാത്തതിൽ പ്രതിഷേധിച്ച് അവനവഞ്ചേരി മേഖല കോൺഗ്രസ്‌ ബൂത്ത്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗ്രാമം സപ്ലൈക്കോയുടെ മുന്നിൽ നടന്ന ധർണ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ എൻ. ബിഷ്‌ണു ഉദ്ഘാടനം ചെയ്തു. വി.എസ്. അജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. ധർണയിൽ കോൺഗ്രസ്‌ ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ. കൃഷ്ണമൂർത്തി, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ എസ്. ശ്രീരംഗൻ, കെ.ജെ. രവികുമാർ, എ. ഗോപി വൈസ് പ്രസിഡന്റ്‌മാരായ പി. ജയചന്ദ്രൻ നായർ, പ്രിൻസ് രാജ്, എസ്. സുദർശനൻ പിള്ള, തങ്കമണി, സതീശൻ, ബാബു, വിജയൻ സോപാനം, ശാസ്തവട്ടം രാജേന്ദ്രൻ, സലിം പാണന്റെമുക്ക്, എസ്. രത്നകുമാർ എന്നിവർ സംസാരിച്ചു.