മലയിൻകീഴ് : ഊരൂട്ടമ്പലം ഗവ.എൽ.പി സ്കൂളിൽ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന വർണ്ണോത്സവം ഡി.യേശുദാസ് ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡന്റ് കെ.ആർ ശശികുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു.ഹെഡ്മാസ്റ്റർ ടി എസ് അജി സ്വാഗതം പറഞ്ഞു.ഐ.ബി.സതീഷ്.എം.എൽ.എ,മാറനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് കുമാർ, ഗ്രാമ പഞ്ചായത്ത് അംഗം കുമാരി മായ പി.എസ്. എന്നിവർ സംസാരിച്ചു.കൺവീനർ എൽ.സരിഗ നന്ദി പറഞ്ഞു.കുട്ടികളുടെ മികവ് പ്രകടനങ്ങൾക്ക് ശേഷം നിഹാര ആർ.പ്രസാദ് മാജിക് ഷോ അവതരിപ്പിച്ചു. സമാപന സമ്മേളനം സെയ്ത് സബർമതി ഉദ്ഘാടനം ചെയ്തു. നർത്തകി സ്റ്റീനാരാജ് സമ്മാനദാനം നിർവഹിച്ചു. എസ്.എം.സി ചെയർമാൻ ഊരൂട്ടമ്പലം ഷിബു എം.പി.ടി എ ചെയർപേഴ്സൺ അനീജ മുൻ ഹെഡ്മാസ്റ്റർ പി. വിവേകാനന്ദൻ,ജി. ശോഭ എന്നിവർ സംസാരിച്ചു.