nellanadu-ups

ആറ്റിങ്ങൽ:നെല്ലനാട് ഗവ.യു.പി.സ്‌കൂളിന്റെ റിപ്പബ്ലിക് ദിനാഘോഷം ഭരണഘടനയിലെ ഓരോ ഏടും ശാസ്ത്ര ബോധത്തിലൂന്നിയതാണന്ന് റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ എ.പി.പിഅരുൺ ഉദ്ഘാടനം ചെയ്തു.ശില്പി കരിവെള്ളൂർ ജനാർദ്ദൻ മുഖ്യാതിഥിയായിരുന്നു.എസ്.എം.സി ചെയർമാൻ സമേഷ് നെല്ലനാട് അദ്ധ്യക്ഷത വഹിച്ചു.റിപ്പബ്ലിക് ദിനാഘോഷ വേളയിൽ സ്‌കൂൾ വികസന സമിതി ചെയർമാൻ അജി നെല്ലനാട് എഴുതിയ പുസ്തകം നമ്മുടെ ഭരണഘടന സ്‌കൂളിന് കൈമാറി.ശരണ്യ ടീച്ചർ നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിലെ തീജ്വാലകളായ ഡോ.ബി.ആർ.അംബേദ്ക്കറിന്റെയും ദാക്ഷായണി വേലായുധന്റെ ജീവിത കഥാവലോകനം നടത്തി. ഹെഡ്മിസ്ട്രസ് ബിന്ദു പതാക ഉയർത്തുകയും വാർഡ് മെമ്പർ ഗാന്ധിജിയുടെ പ്രതിമയിൽ പൂമാല ചാർത്തിയാണ് പരിപാടികൾ ആരംഭിച്ചത്.