kisan

ആര്യനാട്:അരുവിക്കര മണ്ഡലത്തിലെ വന്യമൃഗ ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്ന് അഖിലേന്ത്യ കിസാൻ സഭ (എ.ഐ.കെ.എസ്) അരുവിക്കര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.മണ്ഡലം പ്രസിഡന്റ് വെള്ളനാട് സതീശൻ അദ്ധ്യക്ഷത വഹിച്ചു.സമ്മേളനം സംസ്ഥാന പ്രസിഡന്റ് ജെ.വേണുഗോപാലൻ നായർ സമ്മേളനം ഉദ്ഘാടനം ചെയ്തു.എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ,കിസാൻ സഭ ജില്ലാ ജില്ലാ പ്രസിഡന്റ് വെങ്ങാനൂർ ബ്രൈറ്റ്,സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം. എസ്.റഷീദ്,ഈഞ്ചപ്പുരി സന്തു,അരുവിക്കര വിജയൻനായർ,ജി. രാജീവ്,പുറിത്തിപ്പാറ സജീവ്,കളത്തറ മധു,സുനിൽ നീലിമ,ഷാജി,മധു.സി.വാര്യർ,കെ.വിജയകുമാർ,കെ.ഹരിസുധൻ,കെ. മഹേശ്വരൻ തുടങ്ങിയവർ സംസാരിച്ചു.മണ്ഡലം ഭാരവാഹികളായി കെ.വിജയകുമാർ(പ്രസിഡന്റ്),പുതുക്കുളങ്ങര ഹരി,മനോഹരൻ,ഇ. എസ്.റഹീം(വൈസ് പ്രസിഡന്റുമാർ),വെള്ളനാട് സതീശൻ(സെക്രട്ടറി),കളത്തറ,വേണുഗോപാലൻ നായർ, സുരേഷ് ,ഇറവൂർപ്രവീൺ(ജോയിന്റ് സെക്രട്ടറിമാർ)എന്നിവരെ തിരഞ്ഞെടുത്തു.