
നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ ആളില്ലാത്ത വീടുകളിൽ കവർച്ച നടത്തുന്ന മലയാളിയെ തമിഴ്നാട് പ്രത്യേക സംഘം പിടികൂടി. ബാലരാമപുരം നരുവാമൂട് വലിയർതല ഗോപകുമാറിന്റെ മകൻ ആദിത് ഗോപാലാണ് പിടിയിലായത്.പഞ്ചാബിൽ നിന്നാണ്പിടികൂടിയത്.
പൊലീസ് പറയുന്നത് ഇങ്ങനെ : ആദിത് ഡൽഹിയിൽ സിവിൽ സർവീസ് കോച്ചിംഗ് പഠിക്കുമ്പോൾ കൂട്ടുകാരിയായ പഞ്ചാബ് സ്വദേശിനിയെ പ്രണയിച്ച് നാട്ടിൽ കൊണ്ടുവന്നിരുന്നു.തുടർന്ന് ആദിത് ഷെയർ മാർക്കറ്റിൽ പണം ഡെപ്പോസിറ്റ് ചെയ്യുക പതിവായിരുന്നു. ഷെയർ മാർക്കറ്റിൽ പണം നഷ്ടമായതിനെ തുടർന്ന് പ്രതി മോഷണത്തിനിറങ്ങി. പ്രതിയുടെ കൈയിൽ നിന്ന് 90 പവനും, ഡയമണ്ടും പൊലീസ് പിടിച്ചെടുത്തു.പ്രതിയുടെ പേരിൽ കന്യാകുമാരി ജില്ലയിൽ 4 കേസുകളുണ്ട്. ജില്ലാ പൊലീസ് മേധാവി സുന്ദരവദനത്തിന്റെ നേതൃത്വത്തിൽ എസ്.ഐ ശരണകുമാറിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. വടശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ പിന്നീട് കോടതി റിമാൻഡുചെയ്തു.