ബാലരാമപുരം: എരുത്താവൂർ ശ്രീബാലസുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ്യക്കാവടി മഹോത്സവം ഭക്ത്യാദരപൂർവ്വം നടന്നു. ബാലരാമപുരം മുത്താരമ്മൻക്ഷേത്രത്തിൽ നിന്നും രാവിലെ 9.30 ഓടെയാണ് കാവടിഘോഷയാത്ര ആരംഭിച്ചത്.പീലിക്കാവടി,​ പുഷ്പക്കാവടി,​ വേൽക്കാവടി തുടങ്ങി പാൽ,​പനിനീർ,​കളഭം,​ഇളനീർ,​ തേൻ,​ മഞ്ഞൾ,​തൈര് തുടങ്ങിയ കുംഭക്കാവടികളും ഘോഷയാത്രക്ക് അകമ്പടിയായി.എല്ലാവർഷവും ഉത്സവകൊടിയേറ്റ് ദിനത്തിലാണ് കാവടിഘോഷയാത്ര സംഘടിപ്പിച്ചിരുന്നത്. പതിവിന് വിപരീതമായി ആറാട്ട് ഘോഷയാത്ര എഴുന്നെള്ളത്ത് ദിനത്തിലാണ് ഇക്കുറി തൈപ്പൂയ്യക്കാവടിഘോഷയാത്ര നടന്നത്.കാവടിഘോഷയാത്ര കടന്നുപോയ വഴിയോരങ്ങളിൽ തട്ടനിവേദ്യമൊരുക്കി ഭക്തർ സുബ്രമണ്യസ്വാമിക്ക് സ്വീകരണം നൽകി. ഉച്ചക്ക് 12 മണിയോടെ കാവടി അഭിഷേകവും ആറാട്ടുകലശാഭിഷേകവും നടന്നു.