പാലോട്: നന്ദിയോട് ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സത്തിന്റെ സമാപന ദിവസമായ ഇന്ന് രാത്രി 10ന് ഉള്ളൂർ ജയൻ സ്വാമിയുടെ കാർമ്മികത്വത്തിലുള്ള അഗ്നിക്കാവടി നടക്കും.ഇന്ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8 ന് ഭാഗവത പാരായണം,8.30ന് പ്രഭാത ഭക്ഷണം,8.45 ന് കലശപൂജ, 9.15ന് കലശാഭിഷേകം, 12 ന് അന്നദാനം, വൈകുന്നേരം 4 ന് കാവടി ഘോഷയാത്ര, പഞ്ചവാദ്യം, ശിങ്കാരിമേളം,നെയ്യാണ്ടിമേളം,പ്ലോട്ടുകൾ, വേൽ കാവടി, പറവക്കാവടി തുടങ്ങിയവ ഉണ്ടാകും.കുശവൂർ ,ആശുപത്രി ജംഗ്ഷൻ, പ്ലാവറ,നന്ദിയോട്,ആലുമ്മൂട് വഴി ക്ഷേത്രത്തിലെത്തും.വൈകിട്ട് 6.40 ന് അലങ്കാര ദീപാരാധന, 7ന് പുഷ്പാഭിഷേകം.