നെയ്യാറ്റിൻകര: കമുകിൻകോട് വിശുദ്ധ അന്തോണീസ് ദേവാലയത്തിലെ തീർത്ഥാടന മഹോത്സവം 30ന് തുടങ്ങി ഫെബ്രുവരി 11ന് സമാപിക്കും. തിരുനാൾ സൗഹൃദസന്ധ്യ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും.

30ന് രാവിലെ 7.30ന് തീർത്ഥാടന സമാരംഭ ദിവ്യബലിക്ക് തിരുവനന്തപുരം ലത്തീൻ അതിരൂപത ചാൻസലർ സി.ജോസഫ് മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് വിശുദ്ധ ദേവസഹായം കൊച്ചുപള്ളിയിൽ വി.അന്തോണീസിന്റെ തിരുസ്വരൂപത്തിൽ കിരീടം ചാർത്തലും തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണവും ഉണ്ടാകും. കെ.ആൻസലൻ എം.എൽ.എ,​സി.കെ.ഹരീന്ദ്രൻ എം.എൽ.എ,​ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,​ നെയ്യാറ്റിൻകര മുനിസിപ്പൽ ചെയർമാൻ പി.കെ.രാജ്മോഹൻ,അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് വി.പി.സുനിൽകുമാർ,​സി.പി.എം ഏരിയാകമ്മിറ്റി സെക്രട്ടറി ശ്രീകുമാർ,​ഡി.സി.സി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്ളിൻ,​ഫാ.സജിതോമസ്,​ബി.എസ്.ശാന്തകുമാർ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും. തിരുനാൾ സമൂഹദിവ്യബലിക്ക് നെയ്യാറ്റിൻകര രൂപതാദ്ധ്യക്ഷൻ ബിഷപ്പ് വിൻസെന്റ് സാമുവൽ മുഖ്യകാർമ്മികത്വം വഹിക്കും.

തിരുനാൾ ദിനങ്ങളിലെ ദിവ്യബലികളിൽ ബിഷപ്പ് സ്റ്റാൻലി റോമൻ,​റൂഫ് പയസ് ലീൻ,​വിൻസെന്റ് കെ.പീറ്റർ,​വി.പി.ജോസ്,ഡി.സെൽവരാജൻ,​ഡോ.ജോസ്.റാഫേൽ,​ഡോ.ക്രിസ്തുദാസ് തോംസൺ,​ ഡോ.രാജദാസ്,​ഡോ. അലോഷ്യസ് സത്യനേശൻ,​ഡോ.ആർ.പി.വിൻസെന്റ്,​ഫാദർമാരായ.ജോസഫ് രാജേഷ്,​ ഷൈജുദാസ്,​ എ.എസ്.പോൾ,​ജോയിസാബു,ജോസഫ് അഗസ്റ്റിൻ,ഗ്ളാഡിൻ അലക്സ്, ഇമ്മാനുവേൽ വൈ.ആന്റോഡിക്സൺ,​ സുജിൻ.എസ്.ജോൺ,ഷാജി.ഡി.സാവിയോ,​വിക്ടർ എവരിസ്റ്റസ്,​യേശുദാസ് പ്രകാശ്,​സുരേഷ്.ഡി.ആന്റണി,​ സജിതോമസ്,​ ബനഡിക്ട്. പ്രദീപ് ആന്റോ,തോമസ് കൊടിയൻ,​പിയോവിശാന്ത്,​സുരേഷ് ബാബു എന്നിവർ കാർമ്മികത്വം വഹിക്കും.

ഫെബ്രുവരി 6ന് നടക്കുന്ന തീർത്ഥാടനസമ്മേളനം മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.ഡോ.ശശിതരൂർ എം.പി അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ മോൻസ് ജോസഫ്,​ഐ.ബി.സതീഷ്,​ എം.വിൻസെന്റ്,​റോജി.കെ.ജോൺ,​നിംസ് മെഡിസിറ്റി എംഡി ഡോ.ഫൈസൽ ഖാൻ,​ജില്ലാപഞ്ചായത്തംഗം സലൂജ,​അവണാകുഴി സഹകരണ ബാങ്ക് പ്രസിഡന്റ് വി.രാജേന്ദ്രൻ,​കവി സുമേഷ് കൃഷ്ണൻ,​മനു.എസ്.എസ്, അനിൽജോസ്.ജെ.എസ് എന്നിവർ പങ്കെടുക്കും.

9ന് നടക്കുന്ന ദിവ്യകാരുണ്യ പ്രദക്ഷിണവും 10ന് നടക്കുന്ന ചപ്രപ്രദക്ഷിണവുമാണ് തിരുനാൾ ആഘോഷങ്ങളിലെ മറ്റ് പ്രധാന ചടങ്ങുകൾ. ഉദ്ധിഷ്ടകാര്യ സിദ്ധിക്കുവേണ്ടി രക്തദാന നേർച്ചയുണ്ടാകും. നിർദ്ധനകുടുംബത്തിന് ഭവനം നിർമ്മിച്ചുനൽകുന്നതും പ്രവാസികളുടെ കുടുംബങ്ങൾക്കായി നിഡ്സിന്റെ ആഭിമുഖ്യത്തിലുള്ള പ്രവാസി ക്ഷേമനിധിയും ഇക്കൊല്ലത്തെ തിരുനാളിന്റെ മറ്റ് സവിശേഷതകളാണ്.