ബാലരാമപുരം:കോട്ടുകാൽ കവികൾ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കുമാരനാശാൻ അനുസ്മരണവും പ്രതിമാസ കാവ്യസംഗമവും ഇന്ന് വൈകിട്ട് 3ന് പയറ്റുവിള പ്രീയദർശിനി സാംസ്കാരിക വേദി ആൻഡ് ഗ്രന്ഥശാല ഹാളിൽ നടക്കും. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ഉദ്ഘാടനം ചെയ്യും.ശ്യാമപ്രസാദ്.എസ് കോട്ടുകാൽ അദ്ധ്യക്ഷത വഹിക്കും.കവി മണികണ്ഠൻ മണലൂർ അനുസ്മരണ പ്രഭാഷണം നടത്തും.പ്രേംകുമാർ എം.എസ് മുഖ്യാതിഥിയായിരിക്കും.വാർഡ് മെമ്പർ സുരേഷ്,​ ഗ്രന്ഥശാല പ്രസിഡന്റ് അനിൽകുമാർ.ടി, സെക്രട്ടറി സതീഷ് പയറ്റുവിള,​വേദി വൈസ് പ്രസിഡന്റ് നെല്ലിമൂട് രാജേന്ദ്രൻ,​ജോയിന്റ് സെക്രട്ടറി ജാനു കാഞ്ഞിരംകുളം,​ ട്രഷറർ കോട്ടുകാൽ സത്യൻ തുടങ്ങിയവർ സംസാരിക്കും.വേദി സെക്രട്ടറി വിജേഷ് ആഷിമല സ്വാഗതവും കോട്ടുകാൽ രാജേന്ദ്രൻ നന്ദിയും പറയും.തുടർന്ന് നടക്കുന്ന കവിയരങ്ങ് പയറ്റുവിള സോമൻ ഉദ്ഘാടനം ചെയ്യും. ഡേ.ഉഷ സതീഷ് അദ്ധ്യക്ഷത വഹിക്കും.