general

ബാലരാമപുരം: തിരുവനന്തപുരം എം.ജി കോളേജ് രണ്ടാം വർഷ ബിരുദ വിദ്യാർത്ഥി ബാലരാമപുരം പരുത്തിച്ചൽക്കോണം സ്മിത കോട്ടേജിൽ അഭിമന്യൂ.എസ് ഹൃദയസംബന്ധമായ അസുഖം മൂലം ചികിത്സാ സഹായം തേടുന്നു. ജന്മാനാഹൃദയ രോഗം ബാധിച്ച അഭിമന്യൂ 2006ൽ ശ്രീചിത്രമെഡിക്കൽ സെന്ററിൽ ഓപ്പൺ ഹാർട്ട് സർജറിക്ക് വിധേയനായിരുന്നു. 2023ൽ വീണ്ടും നടത്തിയ പരിശോധനയിൽ ഹൃദയവാൽവിൽ തകരാർ കണ്ടെത്തി. തുടർന്ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രീയക്ക് അടിയന്തരമായി 20 ലക്ഷം രൂപ ചെലവ് വരുമെന്ന് ഡോക്ടർ നിർദേശിച്ചിരുന്നു. പിതാവ് സഞ്ജീവ് കുമാർ കിഡ്നി രോഗം ബാധിച്ച് വീട്ടിൽ ചികിത്സയിലാണ്. നിർദന കുടുംബത്തിന് ഇത്രയും തുക കണ്ടെത്തുക അപ്രാപ്യമാണ്. സുമനസുകളുടെ സഹായം പ്രതീക്ഷിച്ച് കനറാബാങ്ക് ബാലരാമപുരം ശാഖയിൽ അഭിമന്യൂവിന്റെ പേരിൽ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ -110161681040 .ഐ.എഫ്.എസ്.സി കോഡ് – CNRB0003498.