പൂവാർ: കഴക്കൂട്ടം കാരോട് ബൈപ്പാസ് ആക്ഷൻ കൗൺസിസിൽ വാർഷിക പൊതുയോഗം ചെയർമാൻ വി.സുധാകരന്റെ അദ്ധ്യക്ഷതയിൽകൂടി. ബൈപ്പാസിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തുന്നതിന് മുമ്പായി, ബൈപ്പാസ് നിർമ്മാണത്തിന് കോട്ടുകാൽ, കാഞ്ഞിരംകുളം,തിരുപുറം,ചെങ്കൽ ,കാരോട് എന്നീ വില്ലേജ് കളിൽ വസ്തു വിട്ടുനൽകിയ മുഴുവൻ പേർക്കും ആർബിട്രേറ്ററായ കളക്ടർ നിശ്ചയിച്ച ന്യായവില ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.പുതിയ ഭാരവാഹികളായി വി.സുധാകരൻ (ചെയർമാൻ) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.അഡ്വ.ജമീലാ പ്രകാശം (രക്ഷാധികാരി ),ബി.എസ്.രജനീഷ്, സി.വിക്രമൻ,എസ്.അശോക് കുമാർ (വൈസ് പ്രസിഡന്റുമാർ) എസ്.മണി റാവു (ജനറൽസെക്രട്ടറി),ജി.രാജഗോപാൽ,ചാണി ജോസ്,എം.സുഭാഷ് കുമാർ ( സെക്രട്ടറിമാർ ), ജി. ചന്ദ്രൻ (ട്രഷറർ )എന്നിവരാണ് മറ്റ് ഭാരവാഹികൾ.