sfi

തിരുവനന്തപുരം: കേന്ദ്ര സേനയെ ഇറക്കി അടിച്ചമർത്തിയാലും ഗവർണർക്കെതിരായ സമരവുമായി മുന്നോട്ടുപോകുമെന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. ജനാധിപത്യപരമായി സമരം ചെയ്യുന്നതിന് അവകാശമുണ്ട്. ആരിഫ് മുഹമ്മദ്ദ് ഖാനുൾപ്പെടെയുള്ളവർ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവകാശങ്ങൾ സമരങ്ങളിലൂടെ നേടിയെടുത്തതാണ്. ചട്ടവിരുദ്ധമായി നടത്തിയിട്ടുള്ള ഇടപെടലിനെതിരെയാണ് സമരം ചെയ്യുന്നത്. സമരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികളെ അവഹേളിക്കുന്നതിനും പ്രകോപിപ്പിക്കുന്നതിനും ഗവർണർ നടത്തുന്ന പൊറാട്ട് നാടകങ്ങൾക്ക് പൊതുസമൂഹം മറുപടി നൽകും.